In my heart

അക്ഷരങ്ങളിലേക്ക് കയറി പോകവേ ഞാനവിടെയെല്ലാം സ്നേഹത്തിന്റെ സുഗന്ദ സുമങ്ങള് കണ്ടു..............rameshvalakada@gmail.com or 9809485003

Friday, September 24, 2010

ലാവമഞ്ഞുതിര്‍ന്നു മരവിച്ചുവൊ മനസ്സും
മന്ദമായ് പാടിയ പാട്ടും നിലച്ചുവൊ
പൌഷസന്ധ്യകള്‍ കരയുകയായ്...
പിന്നെയും മഞ്ഞു വീഴുന്നു!

നേര്‍ത്ത കാറ്റിന്‍ കരങ്ങളിലേറി
നേരറിയാതെ ഗമനം ചെയ്തതൊ
നെടുവീര്‍പ്പുതിരുമശാന്ത സാഗരത്തിന്‍
നെഞ്ജിലെയ്ഗ്നി ഗിരികള്‍ നീട്ടും ലാവയില്‍!

നാദങ്ങളായെന്നില്‍ വന്നു 
നദിയായൊഴുകുന്നിതാ,ഇനിയുമീ
വേദന വിങ്ങുന്ന ഹൃത്തടത്തിലും
കദനത്തിന്‍ കറുത്ത ജലധാരകള്‍!

ഒരു വസന്തത്തിന്‍ സുമങ്ങളെല്ലാം
വാടിക്കൊഴിഞ്ഞു പൊയ്;ഇനിയീ
നഗ്ന ശിഖരങ്ങളില്‍ കനമേറ്റുന്നതീ
വിണ്ടടര്‍ന്നതാം ജരാ പാളികള്‍!


Saturday, September 18, 2010

വ്യര്ത്ഥം

ഉരുകിയുരുകിയെന്റെ
നെഞ്ജൊരു കടലായ്!
കദനമുരുകി കറുത്തൊരു
കരിങ്കടലായെന്‍ ഹൃദയം.
ഒത്തിരി വെളുത്തൊരു
നുരയുണ്ടതിലെവിടെയൊ
അതെനിക്കെന്നൊ വീണു-
കിട്ടിയൊരിത്തിരി
സ്നേഹസുമങ്ങളത്രേ...!
കറുത്ത ജന്മ്ത്തിന്‍
കരിങ്കൊടിയുമേന്തി
എന്തിനായ് ഇനിയുമീ
വ്യര്‍ഥമൊരു യാത്ര?
മിഴിനീരാല്‍ കഴുകി
കളഞ്ഞെന്‍ നെഞ്ജിലെ
മോഹങ്ങളാംചായക്കൂട്ടുകളെല്ലാം..

Friday, September 17, 2010

നിനവ്പ്രണയ നൊമ്പരങ്ങളുമായ്
പകലസ്തമിക്കുകയായ്....
ഇനി രാവിന്റെ നീല ജാലകത്തില്‍
ഞാനും എന്റെ സ്വപ്നങ്ങളും മാത്രം!
പ്രണയാര്‍ദ്രമായ് പാടും
പറവകളും,നീല മേഘങ്ങളില്‍ പെയ്യും
നിലാവും ആര്‍ദ്രമാം എന്റെ
കിനാവുകളില്‍ നനുത്ത
മഞ്ഞു മഴയായ് പെയ്യുന്നു...

Saturday, September 11, 2010

മഞ്ഞു പോലെ...

ആരോ ശ്രുതി മീട്ടിയെ൯ ഹൃതന്ത്രികളില്,
ആരോ നടനമാടിയീഹൃദയവനികയില്
രാവുറങ്ങുമെ൯ മാനസത്തില്
രാപ്പാടി പാടി പ്രണയാ൪ദ്രമായ്......
പിന്നെയീ നിലാവുറങ്ങവേ
പതിയേയെ൯ നെന്ജിലെ
ഹ൪ഷാശ്രുധാരയില്
ഹിമ ബിന്ദുവായവള്.....

Thursday, September 9, 2010

ക൪ഷക൯

മിഴിനട്ടു ഞാനീ
അശാന്ത സാഗരത്തി൯
തീരത്തിരിക്കയാ-
ണാത്മ ദു:ഖവും പേറി


തിര വന്നെ൯റെ 
കഴല് തൊട്ടു ചോദിക്കയായ്,
''ദു:ഖിത ഹൃദയാ
ഞാനും നീ തന്നെയോ?"


നേരി൯റെ നിഴലുകളില്
നനഞ്ഞ മണല്ത്തരികള്
മൂടിനിന്നു രവ രഹിതമായ്
നിലവിളിക്കുന്നു....


നിയതിയെനിക്കെ൯റെ
ജന്മ ഭൂമികയില്
നിറങ്ങള് കൊണ്ടൊരു
പൂവാടി തന്നെ൯കിലും


പൂക്കളായില്ല ഞാ൯
പുഞ്ചിരി തൂകുവാ൯
ഭ്രമരങ്ങളായില്ല ഞ-
നുല്ലസിക്കുവാ൯


മരുത്തുമായില്ല ഞാ-
നാസ്വദിക്കുവാ൯
പാദപമായി പൂക്കളെ
ചൂടിയുമില്ല ഞാ൯.


മാലിയുടെ തൂംപയാല്
തൂത്തെറിഞ്ഞതാം
പാഴ്ക്കളയായ്
മണ്ണില് നിപതിച്ചു ഞാ൯.


എന്നിട്ടുമെത്രയോ
മലര്ത്തോപ്പുകള്
വളമിട്ടുവളര്ത്തി ഞാ-
നെ൯ ഹൃത്തടത്തില്


മിഴിനീരരുവിയാല്
തണുപ്പേകി,യെ൯
സ്വപ്നങ്ങളാല്
വിത്തെറിഞ്ഞു


വേദനയുടെ വൃക്ഷ-
ശിഖ നാട്ടിയെ൯റെ-
യിഷ്ട കലികയേന്തും
ചെടിത്തലപ്പുകള്ക്കെല്ലാം....


പൂക്കളായ് വിട൪ന്നതില്ലൊന്നും
പഴങ്ങളായ് കൊഴിഞ്ഞതുമില്ല
പുഴു തിന്നു പാഴായാ-
ശിച്ചതൊക്കെയും......


കരഞ്ഞു കവിള് വീ൪ത്തു
കറുത്ത ജ൯മത്തി൯റെ 
ചുമടു താങ്ങി 
കാലസാഗരം താണ്ടുന്നു ഞാ൯!

Saturday, September 4, 2010

പ്രളയം

പെരുംപറ ധ്വനികളായ്,
പേമാരിത൯ പ്രചണ്ഡതയായ്
പകുത്തു പോകും
ഭൂമി ത൯ ദേഹങ്ങളില്
ഉപ്പുറഞ്ഞ കണ്ണീരരുവിയായ്
ഒഴുകിപ്പട൪ന്നെ൯
ദു:ഖങ്ങള്..........