In my heart

അക്ഷരങ്ങളിലേക്ക് കയറി പോകവേ ഞാനവിടെയെല്ലാം സ്നേഹത്തിന്റെ സുഗന്ദ സുമങ്ങള് കണ്ടു..............rameshvalakada@gmail.com or 9809485003

Sunday, January 2, 2011

സാന്ധ്യ ശോണിതം

മധുകണം ചോരും ചുണ്ടില്‍ 
ചിരിയുമായി ചാരത്തു നില്‍ക്കുന്നു നീ.
മാന്ദ്യമകന്ന മനസ്സുമായ് പ്രിയേ,
മഞ്ജുള മോഹന
നേത്രത്തിലെന്തോ
തിരയുന്നു ഞാ൯...
നി൯ കണ്ണിലൊന്നും
കാണാത്തതെന്റെ
കനല്‍ വീണ ഹൃത്തിന്റെ
നൊമ്പര പാടല്ലോ!
സത്ത്വരമോ൪മ്മയില്‍
തളി൪ക്കുന്നു മാനിനീ,
മാനസം നി൯സ്പ൪ശത്താല്‍
തരളിതമായതും
തരളിതമെന്നാത്മാവാം
വിപഞ്ജികയിലോരു ഗീതം
നിനക്കയുണ൪ന്നതും.
കരതലം കൊണ്ടു നീ
മറയ്ക്കുന്ന നി൯ മുഖം
ഇനിയുമെനിക്കന്ന്യമാം നിന്റെ?
നിനവിന്റെ വിപിനഛായല്ലേ
ചാരുലതയായ്
നീയകന്നു നില്‍ക്കുമ്പൊള്‍
നി൯ വദനമൊരു
മരീചികയായി
എന്നില്‍ ദാഹമുണ൪ത്തുന്നു!


നിതംബിനീ നി൯
നിശയിലൊരു
നിശാഗന്ധിയായ് 
ഞാ൯ പൂക്കുമെങ്കില്‍ 
ധന്യമാം ജന്മത്തെ 
വാഴ്ത്തിയേനേ ഞാ൯!
പക്ഷികള്‍ പാദപച്ചില്ലയില്‍ 
തണല്‍ തേടി തേങ്ങുമ്പൊള്‍ 
എ൯ മനം നിന്നിലെ 
തളിരിലത്തുമ്പിലെ
പൂക്കളെ തേടുന്നു....
* * * * * * * * * * * *
വ്യാഴവട്ടങ്ങളും
വേനല്‍ സന്ധ്യുയും
മരുവാക്കിത്തീ൪ത്തൊരീ
മാ൪ത്തടമൊന്നില്‍ 
കനലെരിച്ചു നീ-
യകന്നു പോകുന്നുവോ...?


കഥിക്കുവാ൯ കവിതയില്‍
കനല്‍ മാത്രമെങ്കില്‍
ഗതകാല വാസര
മധുര സ്മൃതികളാല്‍
തീ൪ത്ഥം തളിച്ചു നീ 
എരിയുന്ന തീയില്‍ 
കുളിരായിത്തീരുക..!


മനമേ മറക്കുക
മരുവിന്റെ വേദന
മധുരമായിത്തീരുന്നു
മറവിയും മ൪ത്ത്യന്!

6 comments:

  1. കവിത നന്നായിരിക്കന്നു..
    പ്രണയം നല്ല വികാരവും :)

    കാലികമായ കവിത പ്രതീക്ഷിക്കുന്നു.
    പുതുവര്‍ഷാശംസകാളോടെ..

    ReplyDelete
  2. മാന്ദ്യമകന്ന മനസ്സുമായ് പ്രിയേ,

    ReplyDelete
  3. പ്രണയത്തിന്റെ സുഖമുള്ള ഓർമ്മകളാ‍യി എരിയുന്ന തീയിൽ തീർത്ഥം തളിച്ചയീ കാവ്യം നന്നായിട്ടുണ്ട്.

    മനമേ മറക്കുക
    മരുവിന്റെ വേദന
    മധുരമായിത്തീരുന്നു
    മറവിയും മ൪ത്ത്യന്!

    ReplyDelete
  4. കവിതയെക്കാള്‍ ഇഷ്ടമായി ബ്ലോഗ്‌ ഡിസൈന്‍...

    ReplyDelete
  5. തുടര്‍ന്നും എഴുതു....
    ആശംസകളോടെ,

    ReplyDelete