അക്ഷരങ്ങളുരുകിയെ൯ നെഞ്ജില്‍ വീണു അവയുന്മാദ നൃത്തം ചവിട്ടവേ അനന്തമാം വ്യഥകളുടെ ആഴിയായ് മാ൪ത്തടം...
In my heart
അക്ഷരങ്ങളിലേക്ക് കയറി പോകവേ ഞാനവിടെയെല്ലാം സ്നേഹത്തിന്റെ സുഗന്ദ സുമങ്ങള് കണ്ടു..............rameshvalakada@gmail.com or 9809485003
Sunday, November 4, 2012
Sunday, October 21, 2012
നിന്നോട്
എന്നെ നീയറിഞ്ഞില്ലയെന്നൊ,
എന്നാത്മ ഗീതങ്ങൾ നീ കേട്ടില്ലയല്ലേ,
എന്നശ്രു ധാരകൾ നീ കണ്ടില്ലയോ
എ൯ തപിക്കും ഹൃദയവും നീ തൊട്ടില്ലയല്ലേ,
എ൯റെയേകാന്ത ഗഹ്വരങ്ങളിൽ വന്നു നീ
എന്തിനായെന്നെ തൊട്ടുണ൪ത്തി,
നീരുണങ്ങി നിശ്ശബ്ദമായൊരീ തൂലികയിൽ
എന്തിനായ് നീ മഷി നിറച്ചു?
നീരവ നിശ്ചലമാമെന്റെ ലോകത്തിൽ
നി൯ കൊലുസു കൊഞ്ജിചിരിച്ച ഗീതങ്ങൾ
ദാഹമടങ്ങാ കടൽത്തിരകൾ പോലെയായ്...
സരസ മൊഴികളടുക്കിയെ൯ മുന്നിൽ നീ
സുഗന്ധ വാടികൾ തീ൪ക്കുന്നു
അതി൯ സുമങ്ങൾ ചൂടി നീയെന്നെ
അനുഭൂതി പൂക്കും പൂമരമാക്കുന്നു!
പിന്നെ ചുടുകാറ്റു വന്നെന്നെ
ഉണ൪ത്തുമ്പൊഴറിയ്യുന്നു,
നീയരികിലില്ല,നീയെങ്ങോ മറഞ്ഞു പൊയ്!
കിനാവുകൾ കണ്ടു ചിരിച്ചതും ചിന്തകൾ കോ൪ത്തു
ഗീതങ്ങൾ ചമച്ചതും ചന്തമേറും ചിത്രങ്ങൾ രചിച്ചതും
കദനങ്ങൾ കടലായ് വന്നെന്നെ കരയിക്കുവാനോ?
Wednesday, January 18, 2012
പ്രണയ പദങ്ങള്‍
സമുദ്ര സമീരണന്‍ തേടും
സഹ്യാദ്രി നിരകളുടെ
സാന്ത്വനം പോലെ,
നിലാവുറങ്ങുന്ന നീരാഴി തന്‍
പുളിനങ്ങളില്‍ പ്രിയേ,
പതിവു വിട്ടേറെ വാചാലമായ്
മമ ഹൃത്തിലെ മധു
മനോജ്ഞമാം ഗീരുക്കളില്‍
തളിച്ചിന്നു ഞാ൯ നിന്റെ
ശോണാധരങ്ങളിലെ
ആര്‍ദ്രതയില൪ച്ചന ചെയ്‌വൂ...
തകര്‍ന്നെരിയുമീ
തപോഷ്ണ പാരമ്മ്യതയില്‍
തളിര്‍ കാറ്റു കൊതിപ്പ-
തുയിര്‍ വെടിയുവാനല്ല
വ്യോമാന്തരങ്ങളില്‍
വെണ്‍ മേഘമായുയരുവനല്ലൊ!
നിലാവിന്റെ പൂമ്പട്ടുമായ് പ്രിയേ
നീയണയുന്ന നിശയിലെല്ലാം
നിനവിന്റെയായിര സുമങ്ങളില്‍
പ്രണയത്തിന്‍ മധു നിറച്ചു
നീഹാര ഭാജനം
നിനക്കായ് നീട്ടും ഞാന്‍!!!
നീ പിന്നെയുമാമര
ഛായയിലൊളിക്കവേ
ഞാനെന്റെയനശ്വര മുദ്ര
നിന്‍ നീലവേണിയില്‍
പൂക്കളായര്‍പ്പിക്കും...
നദികള്‍ നാദങ്ങളായ്
നെഞ്ജില്‍ നിറയവേ
നിനക്കായെന്റെ
സ്നേഹാക്ഷര നിര്‍ഝരി
നഭസ്സിന്റെ
സീമ പോലനന്തമായ്ത്തീരും....!
Monday, January 2, 2012
ഭ്രാന്തന്‍
ചിന്തകള്‍ ചിലങ്ക കെട്ടിയാടുന്നു ഹൃത്തില്‍
ചന്തനം ചാലിച്ചു നെരുകയില്‍ തൊട്ടിട്ട്
ചാരെ നില്‍ക്കുന്നു മോഹമാം തരുണികള്‍!
താലങ്ങളില്‍ ധൂമ മെരിയുമ്പൊഴും ഹൃത്തില്‍
നടുങ്ങിയുണരുന്നു ദു:ശ്ചിന്തകള്‍......
നിനവിന്റെ തമ്പുരു പുണര്‍ന്നു പാടവേ
നിനവിലായിര വര്‍ണ്ണങ്ങള്‍ വിടരവേ
നിനവിന്റെയാഴത്തില്‍ ന്നിന്നൊരുഗ്ര
പന്നഗം ഫണം വിടര്‍ത്തിയാടുന്നു !
രഥ്യത൯നനന്തമാം ദുരത്തിലെങ്ങൊ
ശ്രുതിയാര്‍ന്നൊരു ഗീതമൊഴുകിയെത്തുന്നു
വേദനയുണ്ടതില്‍ വേനലില്‍ തീ പൊലെ!
വിരസമാം ജീവിതത്തിന്‍ ജലാശയത്തില്‍
ജീര്‍ണ്ണിച്ചു മണ്ണടിയുന്നത് നിര്‍വികാരമായ്!
കരയിലും കടല്‍ത്തിരയിലും മൂകമായ്
ഓര്‍മ്മകള്‍ ജനിക്കുന്നു ജാരസന്തതി പോല്‍
നീരവത്തിലുയരുമൊരയിര രവ ശസ്ത്രമെന്ന
പോല്‍ നിനവിലെപ്പൊഴുമീ ചിന്തകള്‍.....
ചലനങ്ങളില്‍ പെയ്തു തൊരുന്നില്ലിത്
ചങ്ങലയാലെന്നെ വരിഞ്ഞു മുറുക്കുന്നു!
പ്രഹേളിക പോലീ ജന്മമലിഞ്ഞു പോയെങ്കിലീ
നിശബ്ദ് നൊമ്പരങ്ങളുമകലെയെങ്ങോ......!
Thursday, August 18, 2011
പി൯വിളികള്‍
"എന്റെ സ്തനത്തില്‍ നിന്നൂറുന്ന
തുള്ളിയാല്‍
നിന്റെ ഹൃദയത്തില്‍ മതിലുകള്‍
തീ൪ക്കുക!
നിന്റെ കാരുണ്ണ്യ ദാഹങ്ങളും,
താരുണ്ണ്യ മോഹങ്ങളും
ഈ ബിന്ദുവിന്നനന്ദ
ശോഭയാലനശ്വരമാക്കുക"
ഇവിടെയാണായിരമ൪ത്ഥങ്ങള്‍
ഇവിടെയാണായിരയുക്തികള്‍
നിന്റെ ശക്തിയാണിത്,
നിന്റെയാസക്തിയും.....!
വേവുന്ന വേദനയാല്‍
വിശക്കുന്ന മാതൃത്വമേ,
നൊമ്പരത്താല്‍ നിന്റെ
നാഭിയില്‍ ചേരുവാ൯
നാവു നീട്ടി വീണ്ടും
കൊതിക്കയാണു ഞാ൯!
അ൪ത്ഥവുമന൪ത്ഥവും നേടുവാനീ
കൊച്ചു ചക്രവാളത്തിലേതു
സൂര്യനെ തേടും?
നീ ചൂണ്ടുന്ന വഴികളിലെ൯
സൂര്യ൯ മരിച്ചു കിടക്കുന്നു!
ഞാ൯ തേടുന്ന വഴികളിലോ
അന്ധകാരം തുറിച്ചു നോക്കുന്നു!
നീളുമെ൯ വഴികളില്‍ കദനങ്ങള്‍
മുള്ളുകളായ് ഹൃദയത്തില്‍
തറയ്ക്കുന്നു...
സുഖമാണിത്!
സ്വന്തമ൪ത്ഥവുമിത്!
തേടുന്ന വഴികളിലെ
വഴികാട്ടിയിത്!
നാളെയെന്നനന്ത മരീചികയും,
ഇന്നെന്ന മരുവുന്ന നൊമ്പരവും....
--------------------------------------
Monday, August 15, 2011
ദയ
അന്ധകാരം.അവളുടെ കുഞ്ഞിന്റെ ശബ്ദം മാത്രം ഉയ൪ന്നു കേള്‍ക്കാം
അവള്‍ കുഞ്ഞിനെ മാറോട് ചേ൪ത്തു വേഗത്തില്‍ നടക്കുകയാണ്.
അവളുടെ നടത്തയ്കിടയിലെപ്പോഴോ ഒരു നായയും അവളെ പി൯തുട൪ന്നു.
ഒടുവിലതു കുരച്ചു കൊണ്ടു അവളുടെ മേല്‍ ചാടി വീഴുകയും പിന്നെ കുഞ്ഞിനെയും
കടിച്ചെടുത്തു ഇരുളിലേക്കോടി മറയുകയും ചെയ്തു.
അവള്‍ കരയാ൯ പോലുമാവാതെ നിശബ്ദയായ്...
കിതച്ചു കൊണ്ടവളോടുകയാണ്........
നേരം പുല൪ന്നപ്പോള്‍ കുഞ്ഞിന്റെ ശരീര ഭാഗങ്ങള്‍ തെരുവില്‍ കിടന്നുരുണ്ടു.
ആളുകളവളെ കല്ലെറിഞ്ഞു!!!
രാത്രിയില്‍ അവള്‍ തെരുവോരത്തു കിടക്കുമ്പൊള്‍ കുരയ്ക്കാതെ അനേകം
നായ്ക്കള്‍ അവളുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു.
Monday, June 20, 2011
Subscribe to:
Posts (Atom)





