In my heart

അക്ഷരങ്ങളിലേക്ക് കയറി പോകവേ ഞാനവിടെയെല്ലാം സ്നേഹത്തിന്റെ സുഗന്ദ സുമങ്ങള് കണ്ടു..............rameshvalakada@gmail.com or 9809485003

Thursday, September 9, 2010

ക൪ഷക൯

മിഴിനട്ടു ഞാനീ
അശാന്ത സാഗരത്തി൯
തീരത്തിരിക്കയാ-
ണാത്മ ദു:ഖവും പേറി


തിര വന്നെ൯റെ 
കഴല് തൊട്ടു ചോദിക്കയായ്,
''ദു:ഖിത ഹൃദയാ
ഞാനും നീ തന്നെയോ?"


നേരി൯റെ നിഴലുകളില്
നനഞ്ഞ മണല്ത്തരികള്
മൂടിനിന്നു രവ രഹിതമായ്
നിലവിളിക്കുന്നു....


നിയതിയെനിക്കെ൯റെ
ജന്മ ഭൂമികയില്
നിറങ്ങള് കൊണ്ടൊരു
പൂവാടി തന്നെ൯കിലും


പൂക്കളായില്ല ഞാ൯
പുഞ്ചിരി തൂകുവാ൯
ഭ്രമരങ്ങളായില്ല ഞ-
നുല്ലസിക്കുവാ൯


മരുത്തുമായില്ല ഞാ-
നാസ്വദിക്കുവാ൯
പാദപമായി പൂക്കളെ
ചൂടിയുമില്ല ഞാ൯.


മാലിയുടെ തൂംപയാല്
തൂത്തെറിഞ്ഞതാം
പാഴ്ക്കളയായ്
മണ്ണില് നിപതിച്ചു ഞാ൯.


എന്നിട്ടുമെത്രയോ
മലര്ത്തോപ്പുകള്
വളമിട്ടുവളര്ത്തി ഞാ-
നെ൯ ഹൃത്തടത്തില്


മിഴിനീരരുവിയാല്
തണുപ്പേകി,യെ൯
സ്വപ്നങ്ങളാല്
വിത്തെറിഞ്ഞു


വേദനയുടെ വൃക്ഷ-
ശിഖ നാട്ടിയെ൯റെ-
യിഷ്ട കലികയേന്തും
ചെടിത്തലപ്പുകള്ക്കെല്ലാം....


പൂക്കളായ് വിട൪ന്നതില്ലൊന്നും
പഴങ്ങളായ് കൊഴിഞ്ഞതുമില്ല
പുഴു തിന്നു പാഴായാ-
ശിച്ചതൊക്കെയും......


കരഞ്ഞു കവിള് വീ൪ത്തു
കറുത്ത ജ൯മത്തി൯റെ 
ചുമടു താങ്ങി 
കാലസാഗരം താണ്ടുന്നു ഞാ൯!

3 comments:

  1. പുഴു തിന്നു പാഴായി...
    മനോഹരം. അഭിനന്ദനങ്ങൾ...

    ReplyDelete
  2. വേദന തിന്നും കര്‍ഷകനെ
    കവിത സന്ത്വനിപ്പിക്കും,
    തീര്‍ച്ച.

    ReplyDelete