In my heart

അക്ഷരങ്ങളിലേക്ക് കയറി പോകവേ ഞാനവിടെയെല്ലാം സ്നേഹത്തിന്റെ സുഗന്ദ സുമങ്ങള് കണ്ടു..............rameshvalakada@gmail.com or 9809485003

Wednesday, December 15, 2010

ബോധിയുടെ കനല്‍

എന്റെ നിശ്വാസങ്ങളില്‍
കലരുമുപ്പുമായ് സഖേ,
പോക നീ വിജന
തീരവും തേടി.


നീരവ നിശ്ചല 
നിമിഷങ്ങളില്‍ നീ 
നിന്നിലെ ഓ൪മ്മയിലെ-
നിക്കായൊരു നിശ്വാസമൊരുക്കുക!


ഓ൪മ്മകള്‍ മായുന്ന ബിന്ദുവില്‍
ഗുഹാതുരത്വത്തിന്റെ
ഗഹനത നിറച്ചതൃപ്തി കാട്ടുക!


ചിരിക്കുന്ന കണ്ണുമായൊരു 
മാദക സൌന്ദര്യം
പെരുവഴിത്തിട്ടയില്‍ 
പൊരുളു തേടുമ്പൊള്‍
മ൪ത്യ ജന്മത്തിന്റെ
വിലാപാശ്രുക്കള്‍ 
അവള്‍ക്കായ് നല്‍കുക!
പക്ഷേ,


പകലിന്നറുതിയില്‍
എന്നാലുമാ പാതയ്ക്-
നന്തത ബാക്കി നില്‍ക്കവേ
അവളെ൯ സഖേ,
നിനക്കായ് തരും,
നിനവിന്റെ നിണമൊഴുകും
മധുകാല യാമത്തി൯
മാദക സ്വപ്നങ്ങള്‍
മരിച്ച മന്ദാര പുഷ്പങ്ങള്‍ !


വലുതായൊന്നുമില്ലെങ്കിലും
അല്‍പ്പ നിശ്വാസത്തിന്റെ 
അനല്‍പ്പമാത്രകളില്‍
ആശിച്ചു ജീവിച്ച 
കണ്ണു നീ൪ കണങ്ങളവ!


പോക നീ 
പതിത൪ വാഴും
ശോക ഗഹ്വരങ്ങളില്‍.


ചിന്തയ്ക്കു തീ പിടി-
ച്ചലറിക്കരയുമൊട്ടേറേ 
ഭൂത ബോധങ്ങളിലേക്കും. 
സൃഷ്ടിയിലൊന്നുമില്ല!!!


മരുവിന്റെയഗാത
വേദനയിലിന്നും
വിരലുകളാഴ്ത്തി
ചിരിക്കുന്നു ബോധി!


എന്റെ ചുടുനിശ്വാസങ്ങളില്‍
വേപഥു പൂണ്ടു
വിളറും സഖേ,
കാത്തിരിപ്പിന്റെ
കാലങ്ങളൊഴുകവേ
വീണ്ടുമീ മണ്ണില്‍
പിറക്കുന്ന മ൪ത്ത്യനില്‍
നീ ബോധിവൃക്ഷത്തിന്റെ
കനലായി പിറക്കുക...!
 ********************

Saturday, October 23, 2010

ഞാനറിഞ്ഞില്ല!

വേദന വിതുമ്പലായി പരിണമിച്ചതും
നീ കരങ്ങളുയ൪ത്തിയെന്നാ൪ദ്ര-
നയനങ്ങള്‍ തുടച്ചതും ഞാനറിഞ്ഞില്ല!


നാദങ്ങളായ് പെയ്യുന്ന ചിന്തയില്‍
നനഞ്ഞു പിഞ്ഞിയ സ്വപ്നങ്ങള്‍ ചിതറുന്നു.
ഞാനതി൯ ചീളുകളടുക്കിയെ൯
ആത്മ വേദനകള്‍ക്കിന്ധനം നല്‍കുന്നു


അന്തരാളത്തിലെ ആരണ്യകങ്ങളില്‍
അകക്കാമ്പു നീറുമീ ഞാനലയുന്നു...
വിപിനഛായകള്‍ തോറുമേയേതോ
വ്യ൪ത്ഥ മോഹത്തിന്റെ തണുവു തേടുന്നു


വേനലായ് വന്നു വിധിയെന്നില്‍ 
തീ നിറച്ചതും ഞാനതിലുരുകിയൊഴുകി
തപ്ത സാഗരങ്ങളില്‍ 
നിപതിച്ചല്‍പ്പ പ്രാണനായതും 
ഞാനറിഞ്ഞില്ല,നീയരുകിലുള്ളതും!!


പിന്നെയുമെത്രയോ ആണ്ടുകള്‍ കഴിഞ്ഞിരിക്കാം
പഞ്ചഭൂതങ്ങളും പരിണമിച്ചിരിക്കാം
പകലിന്റെ പാതിയില്‍ പകലോ൯
തൊട്ടു വിളിച്ചതാവാമെ൯ കണ്ണു-
തുറക്കവേയരികത്തു നീയിരിപ്പതും കണ്ടു!


''വൈകിയോ?''യീയാ൪ദ്ര നയനങ്ങളാല്‍
ചോദിച്ചു ഞാ൯,മൌഢ്യ ഭാവത്തില്‍.
''ഇല്ല നിയതിയീ മുഹൂ൪ത്തമൊരുക്കി
കാത്തിരുന്നതാ''വാമുത്തരമേകി നീ.


   ===================

Friday, October 22, 2010

പ്രണയം

പ്രണവമെന്നില്‍ പെയ്യുന്നു പേമാരിയായ്!
പ്രാണനെന്നില്‍ നിറയുന്നു നീ൪ചോലയായ്!
പ്രവാഹമായ് പ്രപഞ്ചത്തി൯ പരിഛേദമായ്
പ്രണയമെന്നില്‍ പ്രഫുല്ലമായ്!!!

അഴലിന്റെ നിലാവ്

ഇന്ദു കലേ നീ കാണുന്നില്ലേ
ധരണിയിലന്ത ജീ൪ണ്ണതകള്‍ ?
പകയും രതിയും പടവാളേന്തി
പകലുകളിവിടെ പതിരാക്കും!
പാഴായ്ത്തീരും ജീവിതമോ൪ത്തീ
പതിത൪ കണ്ണീ൪ തുകുന്നു
ഇനിയും ചില മ൪ദ്ദിതരിവിടെ പലതായ്
പഞ്ഞിയ പാട്ടുകള്‍ പാടും:
''നഷ്ട്ടം ഞങ്ങള്‍ക്കൊരു
           ചങ്ങലയെങ്കില്‍
കിട്ടീടുന്നിതാ സ്വതന്ത്ര വീഥികള്‍ ..!
കണ്ണീരുപ്പു കലരും കഞ്ഞിയില്‍
സമത്വ ലോകം കണ്ടുണരുന്നവ൪.
മതങ്ങള്‍ തീ൪ക്കും വ൯ മതിലുകളാല്‍
മനങ്ങളിവിടെ കല്ലായ്ത്തീരും
പടയണിചേരും പലവിശ്വാസങ്ങള്‍
                   പൊരുതും
പോ൪ക്കളമൊഴുക്കും ശോണിതം
ഭുജിച്ചു മോദം കൊള്‍വൂ പൌരോഹിത്വം!
ചാരുകലേയൊരു ചോര പുഴയാല്‍
എന്നീ മണ്ണില്‍ പ്രളയം പെയ്യും?
അന്നീ പഥിത൪ക്കഭയം നല്‍കാന്‍
ആരൊരു പേടകമേകും മ൪ത്ത്യന്?
രജനീകാന്താ,പറയുക നീയീ
മണ്ണില്‍ പുലരും മദകേളികളാല്‍
മനസ്സു പിടയും ധരത൯ മാറില്‍
സാന്ത്വനമേകാതകലുവതെന്തേ?
   ...........................................

Wednesday, October 6, 2010

എനിക്കായ്

നിറങ്ങളെല്ലാമലിയുമീ ജലശേഖരത്തിലെന്റെ
നിനവിന്റ പങ്കായമേന്തിയീ നൌക തുഴയുന്നു ഞാ൯!
തിര കരങ്ങളുയ൪ത്തിയെന്നെ താരാട്ടുന്നു
കാറ്റൂതുന്നു കരയാ൯ തുടങ്ങുന്നാകാശവും...
കാ൪മേഘവും വന്നെന്നെ മൂടുന്നന്ധകാരമെന്റെ ചുറ്റും
ജീവനിനില്ലാ കൊതി,തീരട്ടെ ഞാനെന്ന ജന്മം!

ജഢത്വമേന്തുമീയുയിരെനികെന്തിന്?
ആകാശവും ഭൂമിയും പങ്കിട്ടെടുത്തോട്ടെ
ആഴങ്ങളില്‍ വാ പിള൪ക്കും മത്സ്യങ്ങളും
പിന്നെ പതിതനെ പഴിക്കും ലോകവും.
സ്വന്തമെനിക്കെന്റെ മൌന ദുഃഖങ്ങള്‍ മാത്രം!

എന്നിട്ടുമെനിക്കായാരൊരുക്കിയീ പാഥേയം?
സ്നേഹാക്ഷരങ്ങളും,മൃദുസ്പ൪ശങ്ങളും
ജീവനില്‍ കോ൪ക്കുവാനേറെ സ്മൃതികളും
കൂട്ടിക്കുഴച്ചതാമീ പാഥേയമാരു നീട്ടി?
ഒരു മാത്രയെന്നെ മറന്നു ഞാ൯
ഒരായിരം വസന്തങ്ങളോ൪ത്തു പോയ്!

വ്യ൪ഥ സ്വപ്നത്തിന്റെ കളി വഞ്ചിയേറി
വിണ്ണിലെ സ്വ൪ഗ്ഗത്തിലെത്തി ഞാ൯.
മൂഢമോഹത്തിന്റെ ചാമരമേന്തി
മധുവൂറുമേറെ ഗീതങ്ങള്‍ പാടി ഞാ൯
ഒരുപാടു വ൪ണ്ണങ്ങള്‍ കൊരുത്തേറെ
ചിത്രങ്ങള്‍ രചിച്ചതുമനല്‍പമാമാമക്ഷരങ്ങളാല്‍
ഗീതങ്ങള്‍ കോ൪ത്തതും വെറുതെയെന്നറിയുവാ൯
പിന്നെയും വൈകിയോ;ഈ കാറ്റും കടലു-
മെന്നെ തൊട്ടു വിളിക്കയായീ'സ്വപ്നം
നി൪ത്ഥം,നിഷ്ഫലം പിന്നെ
എന്തിനായീ സ്വപ്നാടനം?'
''വൈകിയോ?''
ഞാനെന്നോടു തന്നെ ചോദിക്കയായ്...

ഈ കടലും തിരയും,കാറ്റും മഴയും
കൊണ്ടു പോയില്ലയെന്നെ,ശേഷിച്ച ഞാനെന്റെ
ജീവനില്‍ നവനാമ്പുകള്‍ മോഹിച്ചതനൌചിത്യമായ്!

മറന്നു,ഞാനെന്റെ നൌകയില്‍ തനിച്ചായിരുന്നു.
മലരുകളെനിക്കപ്രാപ്യമാം തീരത്തിലെന്നും...!

തീരങ്ങളേറാതെ,പുതു മണ്ണിലുറങ്ങാതെ
തിരകളിലേറിയും കാറ്റത്തു കിടുങ്ങിയും
കരയുടെ നെഞ്ചത്തെ സാന്ത്വനമോ൪ത്തു
കരഞ്ഞു കൊണ്ടീ രാവത്തുറങ്ങവേ മാനത്ത്
താരങ്ങളാരോ നീട്ടിയ വെട്ടത്തില്‍
ആരോ മന്ദ്രിക്കുന്നതെന്റെ കാതില്‍ പതിയുന്നു:
''പുലരി പിറക്കും പുതുമഴ പെയ്യും
പിന്നെ നിനക്കായ് പൂക്കള്‍ വിടരും!''
    ***********************************
          *****************************
                ***********************
                       ***************
                              ********
                                    **
                                     *

Friday, September 24, 2010

ലാവ



മഞ്ഞുതിര്‍ന്നു മരവിച്ചുവൊ മനസ്സും
മന്ദമായ് പാടിയ പാട്ടും നിലച്ചുവൊ
പൌഷസന്ധ്യകള്‍ കരയുകയായ്...
പിന്നെയും മഞ്ഞു വീഴുന്നു!

നേര്‍ത്ത കാറ്റിന്‍ കരങ്ങളിലേറി
നേരറിയാതെ ഗമനം ചെയ്തതൊ
നെടുവീര്‍പ്പുതിരുമശാന്ത സാഗരത്തിന്‍
നെഞ്ജിലെയ്ഗ്നി ഗിരികള്‍ നീട്ടും ലാവയില്‍!

നാദങ്ങളായെന്നില്‍ വന്നു 
നദിയായൊഴുകുന്നിതാ,ഇനിയുമീ
വേദന വിങ്ങുന്ന ഹൃത്തടത്തിലും
കദനത്തിന്‍ കറുത്ത ജലധാരകള്‍!

ഒരു വസന്തത്തിന്‍ സുമങ്ങളെല്ലാം
വാടിക്കൊഴിഞ്ഞു പൊയ്;ഇനിയീ
നഗ്ന ശിഖരങ്ങളില്‍ കനമേറ്റുന്നതീ
വിണ്ടടര്‍ന്നതാം ജരാ പാളികള്‍!


Saturday, September 18, 2010

വ്യര്ത്ഥം

ഉരുകിയുരുകിയെന്റെ
നെഞ്ജൊരു കടലായ്!
കദനമുരുകി കറുത്തൊരു
കരിങ്കടലായെന്‍ ഹൃദയം.
ഒത്തിരി വെളുത്തൊരു
നുരയുണ്ടതിലെവിടെയൊ
അതെനിക്കെന്നൊ വീണു-
കിട്ടിയൊരിത്തിരി
സ്നേഹസുമങ്ങളത്രേ...!
കറുത്ത ജന്മ്ത്തിന്‍
കരിങ്കൊടിയുമേന്തി
എന്തിനായ് ഇനിയുമീ
വ്യര്‍ഥമൊരു യാത്ര?
മിഴിനീരാല്‍ കഴുകി
കളഞ്ഞെന്‍ നെഞ്ജിലെ
മോഹങ്ങളാംചായക്കൂട്ടുകളെല്ലാം..

Friday, September 17, 2010

നിനവ്



പ്രണയ നൊമ്പരങ്ങളുമായ്
പകലസ്തമിക്കുകയായ്....
ഇനി രാവിന്റെ നീല ജാലകത്തില്‍
ഞാനും എന്റെ സ്വപ്നങ്ങളും മാത്രം!
പ്രണയാര്‍ദ്രമായ് പാടും
പറവകളും,നീല മേഘങ്ങളില്‍ പെയ്യും
നിലാവും ആര്‍ദ്രമാം എന്റെ
കിനാവുകളില്‍ നനുത്ത
മഞ്ഞു മഴയായ് പെയ്യുന്നു...

Saturday, September 11, 2010

മഞ്ഞു പോലെ...

ആരോ ശ്രുതി മീട്ടിയെ൯ ഹൃതന്ത്രികളില്,
ആരോ നടനമാടിയീഹൃദയവനികയില്
രാവുറങ്ങുമെ൯ മാനസത്തില്
രാപ്പാടി പാടി പ്രണയാ൪ദ്രമായ്......
പിന്നെയീ നിലാവുറങ്ങവേ
പതിയേയെ൯ നെന്ജിലെ
ഹ൪ഷാശ്രുധാരയില്
ഹിമ ബിന്ദുവായവള്.....

Thursday, September 9, 2010

ക൪ഷക൯

മിഴിനട്ടു ഞാനീ
അശാന്ത സാഗരത്തി൯
തീരത്തിരിക്കയാ-
ണാത്മ ദു:ഖവും പേറി


തിര വന്നെ൯റെ 
കഴല് തൊട്ടു ചോദിക്കയായ്,
''ദു:ഖിത ഹൃദയാ
ഞാനും നീ തന്നെയോ?"


നേരി൯റെ നിഴലുകളില്
നനഞ്ഞ മണല്ത്തരികള്
മൂടിനിന്നു രവ രഹിതമായ്
നിലവിളിക്കുന്നു....


നിയതിയെനിക്കെ൯റെ
ജന്മ ഭൂമികയില്
നിറങ്ങള് കൊണ്ടൊരു
പൂവാടി തന്നെ൯കിലും


പൂക്കളായില്ല ഞാ൯
പുഞ്ചിരി തൂകുവാ൯
ഭ്രമരങ്ങളായില്ല ഞ-
നുല്ലസിക്കുവാ൯


മരുത്തുമായില്ല ഞാ-
നാസ്വദിക്കുവാ൯
പാദപമായി പൂക്കളെ
ചൂടിയുമില്ല ഞാ൯.


മാലിയുടെ തൂംപയാല്
തൂത്തെറിഞ്ഞതാം
പാഴ്ക്കളയായ്
മണ്ണില് നിപതിച്ചു ഞാ൯.


എന്നിട്ടുമെത്രയോ
മലര്ത്തോപ്പുകള്
വളമിട്ടുവളര്ത്തി ഞാ-
നെ൯ ഹൃത്തടത്തില്


മിഴിനീരരുവിയാല്
തണുപ്പേകി,യെ൯
സ്വപ്നങ്ങളാല്
വിത്തെറിഞ്ഞു


വേദനയുടെ വൃക്ഷ-
ശിഖ നാട്ടിയെ൯റെ-
യിഷ്ട കലികയേന്തും
ചെടിത്തലപ്പുകള്ക്കെല്ലാം....


പൂക്കളായ് വിട൪ന്നതില്ലൊന്നും
പഴങ്ങളായ് കൊഴിഞ്ഞതുമില്ല
പുഴു തിന്നു പാഴായാ-
ശിച്ചതൊക്കെയും......


കരഞ്ഞു കവിള് വീ൪ത്തു
കറുത്ത ജ൯മത്തി൯റെ 
ചുമടു താങ്ങി 
കാലസാഗരം താണ്ടുന്നു ഞാ൯!

Saturday, September 4, 2010

പ്രളയം

പെരുംപറ ധ്വനികളായ്,
പേമാരിത൯ പ്രചണ്ഡതയായ്
പകുത്തു പോകും
ഭൂമി ത൯ ദേഹങ്ങളില്
ഉപ്പുറഞ്ഞ കണ്ണീരരുവിയായ്
ഒഴുകിപ്പട൪ന്നെ൯
ദു:ഖങ്ങള്..........

Sunday, August 29, 2010

ദാഹം

     അയാള് വളരെ സാധാരണമായ് തന്നെ ചിരിച്ചു.ഏന്തോ അയാളുടെ മുഖപ്രകൃതിക്കു യോജ്യമായിത്തോനിയില്ല ഏനിക്കത്.

  ഒന്നും പറയാതെ തന്നെ ആ ചിരി സ്വീകരിച്ചതായ് ശിരസ്സു കൊണ്ട് ആഗ്യം കാണിച്ചു.അയാള്ക്കും അധികമൊന്നും ആവശ്യമില്ലാത്ത പോലെ ഒരു ഗൂഢസ്മിതം ചുണ്ടിലൊളിപ്പിച്ച് മുന്നോട്ട് നടന്നു.
      അപ്പുറത്തെ കുടിലിലെ ഓലവാതിലില്കൈവച്ചയാള് തിരിഞ്ഞു വീണ്ടുമെന്നെ നോക്കി.
      ആ ചിരി മാഞ്ഞിരുന്നു.
      വെറുതേ ഒരലോസരത്തിനു വളമിടാതെ ഞാ൯ ചെറ്റവാതിലടച്ച്,ഇരുട്ട് കടന്നു കൂടിയ മുറിയുടെ മൂലയിലെ കയ൪ കട്ടിലില് ചെന്നിരുന്നു.
       ഓ൪ത്തു നോക്കിയപ്പോള്  എനിക്കു ചിരിക്കാ൯ തോന്നി,
       ആ ഓലവാതില് കടന്നു അയാള് ഏന്താവും ചെയ്യുക?
       അവിടെ ഒരു മുത്തശ്ശി കിടന്നു ഉറക്കം കിട്ടാതെ പിറുപിറുക്കുന്നുണ്ടാവും.തറയില് കിടന്നു ആ കറുത്ത നായ ഉറക്കംപിടിച്ചു തുടങ്ങിയിരിക്കും
       അയാള്ക്കെന്താണ് ചോദിക്കാനുണ്ടാവുക?
    ഒരപരിചിതന് ഈ തെരുവിലെ ആരെയും മനസ്സിലാക്കാനാവില്ല.മു൯പൊന്നും ഇവിടെയെങ്ങും കണ്ട ആളല്ല. അയാളാമുത്തശ്ശിയോട് ഏന്തെന്കിലും ചോദിക്കും,വായുടെ ചലനം ശ്രദ്ധിച്ച് നോക്കിയ ശേഷം ഊഹിച്ച് ചോദ്ദ്യക൪ത്താവിനുത്തരം കൊടുക്കുകയാണ് തള്ളയുടെ പതിവ്. അയാളെന്തെന്കിലും ചോദിച്ചാല് ഇരുട്ട്
കനത്തു തുടങ്ങിയ ഈ സന്ധ്യാ നേരത്ത് ചെവി കേള്ക്കാത്ത അവരെന്തു പറയാ൯. ചോദിച്ചു വശം കെടുംപോള് അയാള് ഇറങ്ങി പോകുമായിരിക്കും.
      ഒരുപക്ഷേ ഞാനിവിടെ വരുന്നതിനു മുന്നേ അവ൪ പരിചിതരായിരിക്കും.ഞാനിവിടെ വന്നിട്ട് കുറച്ചു നാളുകളല്ലേ ആയുള്ളൂ.
      എനിക്കൊന്നുമറിയില്ല.
      ഞാ൯ കട്ടിലില് കിടന്നു വിയ൪പ്പു മണക്കുന്ന പുതപ്പെടുത്തു പുതച്ചു. മങ്ങിയ ഇരുട്ടിലൂടെ ഇളം തണുപ്പ് കടന്നു വന്നു.നിശബ്ദതയ്ക്കു ഘനമേറി.ഭിത്തിയിലെ സുഷിരങ്ങളിലൂടെ എത്തി നോക്കിയ വെളിച്ചവും കെട്ടു.
     നിശബ്ദതയും ഇരുട്ടും ചെവികളെ തുളച്ചപ്പോള്,ആരോടെകിലും എന്തെകിലും സംസാരിക്കണമെന്നു തോന്നി.
    ഏറെ നേരം ഇരുട്ടിലേക്കു തുറിച്ചു നോക്കിയ ശേഷം മുഖത്തേക്ക് പുതപ്പ് വലിച്ചു കയറ്റി കണ്ണടച്ചു.
    എന്തോ പറയണമെന്ന ഭാവത്തില് എന്റെ കണ്ണുകളെ മൂടി ഇരുട്ടു നിന്നു. എനിക്കൊന്നും കേള്ക്കാ൯ കഴിഞ്ഞില്ല കാണാനും. എന്തൊക്കെയോ ഓ൪ക്കാ൯ ശ്രമിച്ച് ഏറെ നേരം കണ്ണടച്ചു കിടന്നു.രാത്രി കനത്ത ഭാരമായി തലയ്കു മുകളില് നിന്നു.എനിക്കു ദാഹിക്കാ൯ തുടങ്ങി. വെള്ളമെടുത്തു കുടിക്കുന്നതു സന്കല്പിക്കാ൯ തുടങ്ങുംപോഴാണു ദൂരെയെവിടെയോ ആരുടേയോ ശകാര ശബ്ദം കേട്ടത്.ശ്രദ്ധിച്ചപ്പോഴാണ് അടുത്ത കുടിലില് നിന്നാണതെന്നു മനസ്സിലായത്.
   പുതപ്പ് മുഖത്തു നിന്നെടുത്തു മാറ്റി ഇരുട്ടിനെ തുറിച്ചു നോക്കി കാതു കൂ൪പ്പിച്ചു.
  വയസ്സിയല്ല, മറ്റേതോ സ്ത്രീശബ്ദമാണു കേള്ക്കുന്നത്.ഒരു പുരുഷന്റെ മുരള്ച്ചയും ഇടയ്ക്കു കേട്ടു. അയാളെ ഞാനൂഹിച്ചു സന്ധ്യയ്ക്കു കണ്ട അപരിചിത൯ തന്നെ.
   ഇരുട്ടില് വിള്ളലുകള് വീഴ്ത്തി കിഴവിയുടെ ദയനീയ നിലവിളി ഉയ൪ന്നു..
   നിമിഷങ്ങളേ അതു നീണ്ടുള്ളൂ.  പിന്നെ നിശബ്ദം.
       ഭയപ്പെടുത്തുന്ന നിശബ്ദത നീണ്ടു.......
    ഹൃദയമിടിപ്പി൯റെ ശബ്ദത്തിനു മുകളിലേക്കു ഞാ൯ ചെവി കൂ൪പ്പിച്ചു.ഒരു നേ൪ത്ത തേങ്ങല് ചെവി എത്തി പിടിച്ചു.ഇരുട്ട് മറച്ച ചെറ്റ വാതിലിലേക്ക് ഞാ൯ നോക്കി കിടന്നു.ഒന്നും കാണാ൯ കഴിഞ്ഞില്ല പക്ഷേ ഞാ൯ ശബ്ദങ്ങള് കേട്ടു തുടങ്ങി.ആ സ്ത്രീ ഏന്തോ അപേക്ഷിക്കുന്ന സ്വരം കേട്ടു.മറുപടിഉണ്ടായില്ല.
 എ൯റെ കേള്വി നശിച്ചുഏന്നെനിക്കു തോന്നി.നിശബ്ദത ഏറി വന്നു.എ൯റെ ചെവിയോടടുപ്പിച്ചു പിടിച്ചു വിരലുകള് ഉരസി.
        ഉവ്വ്. എനിക്കു കേള്ക്കാം!
       എന്നാലവിടെയെന്താണ് നടക്കുന്നത്?
       പെട്ടെന്നെനിക്ക് സ്ത്രീ സ്വരത്തി൯റെ ഉടമയെ മനസ്സിലായി.കിഴവിയുടെ ഏതോ ബന്ധത്തില് പെട്ട ഒരു യുവതി ഇടയ്ക്കവിടെ വന്നു താമസിക്കാറുണ്ട്
       അവള് തന്നെ.
      വലിയ കണ്ണുകള് കൊണ്ടു മിന്നലൊളി പോലെ നോക്കി കടന്നു പോകുന്നവള്.
      ഏതോ ഓഫീസില് ഒരു ചെറിയ ജോലിയുണടവള്ക്ക്.
      പക്ഷേ എന്താണവിടെ സംഭവിക്കുന്നത്.എന്തൊക്കെയോ തട്ടി വീഴുന്ന ശബ്ദം കേട്ടു.ഇടയ്ക്കയാളുടെ ഘനമേറിയ മുരള്ച്ചയും കേട്ടു.ഒന്നും മനസ്സിലായില്ലെന്കിലും എല്ലാം കേള്ക്കാ൯ ശ്രമിച്ചു.ഒരമ൪ത്തി പിടിച്ച നിലവിളി കേട്ടു. അവളുടെ വായ് പൊത്ത പെട്ടിരിക്കാം.
       ഞാനൊന്നു ഞെട്ടി. എന്തൊക്കെയോ സന്കല്പ്പിക്കാ൯ തുടങ്ങി........
       അയാള് അവളെ-
       ഇരുട്ടിനാല് മൂടപ്പെട്ട് ശ്വാസം കഴിക്കാ൯ പോലും ഭയന്ന് നിശ്ചലം കിടന്നു.
     ശബ്ദംനിലച്ചെന്നു കരുതുംപോഴെല്ലാം അവളുടെ കരച്ചിലോ തേങ്ങലുകലോ ചെവി എത്തി പിടിച്ചു കൊണ്ടിരുന്നു. പിന്നെ അതും നിലച്ചപ്പോള് അപരിചിത൯റെ ചുവന്ന കണ്ണുകള് ഇരുളിലെവിടെയോ പതുങ്ങിയിരിക്കുന്നതു പോലെ തോന്നി.
       ആ കണ്ണുകളില് വന്യമായ ഒരു ചിരി തങ്ങി നില്ക്കുന്നു.
       എനിക്കൊരു തരം ഭയം അനുഭവപ്പെട്ടു. എഴുന്നേറ്റ് ഓടി ച്ചെന്ന് ആ കുടിലിലെ സംഭവങ്ങള് കാണണമെന്നു തോന്നി.
        എ൯റെ ശരീരം മരവിച്ചു കിടന്നു.
       ഉയ൪ത്താ൯ശ്രമിച്ച കൈകള് പുതപ്പിനുള്ളില് മരിച്ചതു പോലെ!
        നേരം കടന്നു പോയ് കൊണ്ടിരുന്നു.....
       ദാഹം കിടത്തി പൊറുപ്പിക്കാതായ്. വരളുന്ന കണ്ഠം ശരീര ഭാഗങ്ങളെ ഉത്തേജിപ്പിച്ചു.
       പുതപ്പ് ചുരുട്ടിയെടുത്തു പുതച്ചു കൊണ്ടു എഴുന്നേറ്റു. മൂടി നിന്ന ഇരുട്ടിനെ വകഞ്ഞു മാറ്റാ൯, വിളക്ക് വച്ച ഭാഗം ലാക്കാക്കി തപ്പി തടഞ്ഞു നീങ്ങി.എവിടെയോ തട്ടി വീഴാ൯ ഭാവിച്ചപ്പോള്,കൈയ്യില് വിളക്ക് തടഞ്ഞു. അതിനടുത്തു വച്ച തീപ്പെട്ടി കൈ തട്ടി താഴെ വീണു.നിലത്തിരുന്നു പരതിയപ്പോള് മാത്രമേ അതു കിട്ടിയുള്ളൂ.
         വെളിച്ചം തെളിഞ്ഞപ്പോള് കാതു കൂ൪പ്പിച്ചു.
         ഇല്ല!
         ഒരു ശബ്ദവും കേള്ക്കാനില്ല.
         മണ്കൂജയുടെ നേ൪ക്ക് തിരിഞ്ഞപ്പോഴാണ് പുറത്ത് എന്തോ ശബ്ദം കേട്ടതു പോലെ.....
    ഹൃദയം പെട്ടെന്ന് ശക്തിയായ് തുടിക്കാ൯ തുടങ്ങി.ഭയന്നുഴറിയ കണ്ണുകള് ശീഘ്രമെത്തിപ്പിടിച്ചത് ഓലമറയില് ചാരി വച്ച കോടാലിയിലാണ്.
          ചെറ്റ വാതില് തള്ളിത്തുറന്നു പുറത്തു ചാടിയപ്പോള് നടന്നു നീങ്ങുന്ന അയാളുടെ പി൯വശം ദൃഷ്ടിയില് പെട്ടു.ഒന്നുമോ൪ക്കാതെ കൈയ്യിലിരുന്ന കോടാലി ഉയ൪ത്തിയെറിഞ്ഞു.
          ഉന്നം തെറ്റിയില്ല അയാള് ശിരസ്സില് കൈ വച്ച് അലറിക്കരഞ്ഞു.
          ഇരുട്ടില് കനത്തു നില്ക്കുന്ന മുത്തശ്ശിയുടെ കൂരയിലേക്ക് നോക്കുംപോള് എ൯റെ ദാഹം ശമിച്ചിരുന്നു.
                        

Tuesday, August 24, 2010

മനുഷ്യനില്നിന്ന് മനുഷ്യനിലേക്ക്...

നാഴികള്,
കാതങ്ങള്
പ്രകാശ വര്ഷങ്ങള്....


തിരയും ദൂരെയേതോ
തീരവും തേടി-
യെങ്ങു പോയ് മറയുന്നു?


പ്രയാണങ്ങള്......


തീരാത്ത തേടലുകള്!
മനസ്സില് നിന്നു മനസ്സിലേക്ക്,
ആത്മാവില് നിന്ന്......


യാത്രയുടെ ഗതിവേഗങ്ങളില്
യാനത്തിന്റെയാര്ദ്ര
തേങ്ങലുകള്.


മറവിയുടെ മന്ദ്രങ്ങളില്
വെറുപ്പിന്റെ ദ്രുത
താളങ്ങളില്,
കോപ-താപത്തിന്റെ
സല്ലാപ-സന്തോഷത്തിന്റേയും
ഉടുക്കി൯ കടുംതുടി....
       തിരിച്ചറിഞ്ഞെന്നാശിച്ചു
തിരിച്ചു നടന്നീടവേ
പിന്നില്!
''ഒരു കണ്ണീറ് കണത്തില്
നിന്നൊരു ചിരിയിലേ-
കെത്രയോ ,
അത്രയും പിന്നെ
ഒരര്ദ്ധ നെടു നിശ്ശ്വാസ
മാത്രയും.''

രാഗം

x
x
 
 നീയറിയുന്നുവോ താരമേ,
നിയതിയുടെ താണ്ഡനത്താല്
നീയെനിക്കേകുമീ നറും നിലാവെ-
നിക്കപ്രാപ്യമായകന്നു പോകുന്നതും
കാലത്തി൯ ഘോരഗര്ജ്ജനരവത്താല്
നീമൂളുമാ ഗീതം ശ്രുതി തകര്ന്നെങ്ങോ
                                    ലയിക്കുന്നതും.....?
അറിയുന്നില്ലയോയെന്റെയേകാന്ത
രാപഥങ്ങളില് നിന്നെയും തേടി ഞാ-
നാര്ത്തലച്ചതും,നി൯ തുണ്ടു
വെട്ടത്തിനായായിരം കാതങ്ങള്താണ്ടി
കഴല്കുഴഞ്ഞാ വീഥിയില് വീണതും?
കണ്ടമാത്രയില് നിന്നോടനല്പമാം
കഥകള് പറഞ്ഞതും,പറയാതെ പറയാ൯
തുനിഞ്ഞധികനേരവും മിഴിയുടെയാഴങ്ങള്
തിരഞ്ഞതും നിനക്കറിയാമെന്റെ
                          ഹ്രദയാനുരാഗവും...!
വസന്തഗീതങ്ങളും സാന്ധ്യശോഭയും
വിശ്വസൌന്ദര്യത്തി൯ മോഹിതരൂപങ്ങളും
ഹ്രദയരാഗങ്ങള്ക്കു ശ്രുതിചേര്ക്കവേ
ഞാനറിയുന്നെനിക്കപ്രാപ്യയാണു നീ..........
ഗിരിതടങ്ങളില് കയറിയെ൯
ശുഷ്ക്കകരങ്ങളുയര്ത്തിയാലും
താരമേ,നീയെന്റെ മിഴികളാര്ദ്രമാക്കി
വിദൂരതയിലെങ്ങോ ലയിക്കുന്നു....... 

ഇരുള്കനത്തധകശോകം ഘനീഭവിക്കവേ
ഇവിടെയീ മണ്ണിനു മുകളില്
ഇത്തിരി മോഹങ്ങള്ക്കു
                           വിത്തുകള്പാകി
ഇരുട്ടിലേകനായലയുന്നു ഞാ൯.



Sunday, August 22, 2010

യോഗം



മുഗ്ദമോഹങ്ങളില് പെറ്റു വീണുപോയ്
മനുജയോഗങ്ങളില് നിയോഗിതനായ്
ഭൂമിക്കു മീതെ കൊറ്റിനു മാത്രമായ്.
കൊടും പാപക്കാടുകള് താണ്ടുവാ൯
കൊലമരങ്ങളില് കയറ് വലിക്കാ൯
കയറ്ക്കുരുക്കിനാല് സ്വയം തീരുവാ൯....

കാനല്


വേദന വിളറുമീ നിലാവില്
ഓമനേ നിന്റെ
വിഹ്വലമൊരു നിസ്വനം കേട്ടു ഞാ൯
തരുലതകളില് നിപതിക്കുമീ
തുഷാരവും നിന്നശ്രുധാരയെന്നു
നിനച്ചു ഞാ൯.
വ്യര്ത്ഥമാം നിനവിന്റെ
നിലാവെട്ടത്തിലെന്നും
കാനല്ക്കാഴ്ചലള്
മിഥ്യയെന്നോര്ത്തു ഞാ൯

Thursday, August 19, 2010

വെറുതേ


പതിയെ പാടാന് കൊതിക്കുന്നൊരീണമാണു നീ
പാഴായ് ത്തീരുമൊരുശ്രുതിയാണു ഞാന്
പിന്നെയും കൊതിക്കുന്നതെന്തിനെന് മനമേ
വ്യര്ത്ഥമായ്ത്തീരുമൊരുസ്വപ്നത്തെയെന്തിനു
തഴുകിത്തലോടിയുണര്ത്തുന്നതും.....?

Wednesday, August 18, 2010

ഇതളടറ്ന്നുവോ?


വനശലഭങ്ങളായ്
ചിറകടിച്ചുയരു-
ന്നെനിക്കോണമോറ്മ്മയില്...
കൈയ്യെത്തിയൊരു പൂവിറുക്കവേ
തൂമഞ്ഞുതിറ്ന്നുവോ ഹ്രദയത്തിലും.
ഈറന് മുടിച്ചാറ്ത്തുലച്ചു-
നിന്നോണം ഒരു നവ-
തരുണിയെ പോല്.
കുന്നിന് ചരുവിലെ
തുംപകളിറുത്തു ഞാന്
അഴകേറുമീ കൂന്തലിലണിയിക്കാന്
മ്റ്ദുരവമുതിറ്ത്തണയും
മന്ദമാരുതനും ഏനിക്കേകി
ഇലഞ്ഞിയും തെച്ചിയും...
നിലാവുവീഴും നിശകളിലെല്ലാം
സുഖന്ധസാമിപ്യമായവള്
ചാരത്തു നിന്നു.....
ഹ്രദ്ദ്യമായ് മൂളുമൊരു
ഗീതമായവള്,ലാസ്യഭാവങ്ങളെല്ലാ
മണിഞ്ഞവള് നടനമാടിയെന്
ഹ്രദയവനികയില്....

കാലമൊഴുകി കറുത്ത
ജലവാഹിനി പോലെ.
പ്രണയത്തിന് പ്രചണ്ഡത
ഏങ്ങോ മറഞ്ഞു പോയ്!
മഞ്ഞു വീഴും പുലരികളില്
മറന്നു പോയ് പഴയശീലുകള്
പഴംകഥകളായ് തുംപകള്...
ദൂരെയേതോ തെച്ചിപ്പടറ്പ്പുകളില്
ആറ്ദ്രനയനങ്ങളില്നിന്നടറ്ന്നു
വീഴും അശ്രുധാരയായവള്...
ഇതളടറ്ന്നു പോയെന്നോണം
ഇരുണ്ടു പോയെന്നന്തരംഗം...

സ്വപ്നങ്ങളാണ്.............

ഉറക്കവുമുണറ്ച്ചയുമൊന്നായ്ത്തീരുന്നുടലില് നീയാമോറ്മകള്മേയുംപോള്..........