In my heart

അക്ഷരങ്ങളിലേക്ക് കയറി പോകവേ ഞാനവിടെയെല്ലാം സ്നേഹത്തിന്റെ സുഗന്ദ സുമങ്ങള് കണ്ടു..............rameshvalakada@gmail.com or 9809485003

Saturday, October 23, 2010

ഞാനറിഞ്ഞില്ല!

വേദന വിതുമ്പലായി പരിണമിച്ചതും
നീ കരങ്ങളുയ൪ത്തിയെന്നാ൪ദ്ര-
നയനങ്ങള്‍ തുടച്ചതും ഞാനറിഞ്ഞില്ല!


നാദങ്ങളായ് പെയ്യുന്ന ചിന്തയില്‍
നനഞ്ഞു പിഞ്ഞിയ സ്വപ്നങ്ങള്‍ ചിതറുന്നു.
ഞാനതി൯ ചീളുകളടുക്കിയെ൯
ആത്മ വേദനകള്‍ക്കിന്ധനം നല്‍കുന്നു


അന്തരാളത്തിലെ ആരണ്യകങ്ങളില്‍
അകക്കാമ്പു നീറുമീ ഞാനലയുന്നു...
വിപിനഛായകള്‍ തോറുമേയേതോ
വ്യ൪ത്ഥ മോഹത്തിന്റെ തണുവു തേടുന്നു


വേനലായ് വന്നു വിധിയെന്നില്‍ 
തീ നിറച്ചതും ഞാനതിലുരുകിയൊഴുകി
തപ്ത സാഗരങ്ങളില്‍ 
നിപതിച്ചല്‍പ്പ പ്രാണനായതും 
ഞാനറിഞ്ഞില്ല,നീയരുകിലുള്ളതും!!


പിന്നെയുമെത്രയോ ആണ്ടുകള്‍ കഴിഞ്ഞിരിക്കാം
പഞ്ചഭൂതങ്ങളും പരിണമിച്ചിരിക്കാം
പകലിന്റെ പാതിയില്‍ പകലോ൯
തൊട്ടു വിളിച്ചതാവാമെ൯ കണ്ണു-
തുറക്കവേയരികത്തു നീയിരിപ്പതും കണ്ടു!


''വൈകിയോ?''യീയാ൪ദ്ര നയനങ്ങളാല്‍
ചോദിച്ചു ഞാ൯,മൌഢ്യ ഭാവത്തില്‍.
''ഇല്ല നിയതിയീ മുഹൂ൪ത്തമൊരുക്കി
കാത്തിരുന്നതാ''വാമുത്തരമേകി നീ.


   ===================

4 comments:

  1. സുഹൃത്തെ
    കവിത വായിച്ചു ..ആത്മ നൊമ്പരങ്ങളുടെ ബഹിര്‍സ്ഫുരണം..
    കവിതകള്‍ ആത്മ നിഷ്ടമാകുംപോള്‍ വായനക്കാര്‍ക്ക് ചിലപ്പോള്‍ ഇഷ്ടപ്പെട്ടെക്കില്ല ..എന്നതാണ് പുതിയ കാലത്തിന്റെ ..അനുഭവം ..മറ്റുള്ളവരുടെ വിഷമവും വേദനയും പങ്കു വയ്ക്കാന്‍ ആര്‍ക്കും വയ്യ എന്ന,സ്ഥിതിയാണ് ..സാമൂഹിക വിഷയങ്ങള്‍ കവിത രചനയ്ക്ക് കാരണമാകുമ്പോള്‍ പ്രതികരണങ്ങളും ഉണ്ടാകും ..
    മറ്റൊന്ന്
    ബ്ലോഗ്‌ പേജു ഒന്ന് പുനക്രമീകരിച്ചാല്‍ വായനാ സുഖം കൂടും ..അക്ഷരങ്ങളുടെ നിറവും .വലുപ്പവും സ്റ്റൈലും മാറ്റി മാറ്റി നോക്കു..
    വായനക്കാരെ ബ്ലോഗിലേക്ക് ആകര്‍ഷിക്കാന്‍ അവിടെ അഗ്രിഗെറ്റരുകള്‍ ലിങ്ക് ചെയ്യുക ...എന്റെ ബ്ലോഗില്‍ ഉള്ള ജാലകം ..ചിന്ത ..എന്നിവയിലൂടെ അത് ഇവിടെ എത്തിക്കാം ..ആശംസകള്‍

    ReplyDelete
  2. "സാമൂഹിക വിഷയങ്ങള്‍ കവിത രചനയ്ക്ക് "
    ശ്രീ രമേഷ് അരൂർ പറഞ്ഞത് ശരിയാണു.
    ശ്രദ്ധിക്കപ്പെടാൻ മാത്രമല്ല.
    കവിയെന്ന് സമൂഹം നല്കുന്ന പേരല്ലേ ?

    ReplyDelete
  3. കവിത നന്നായി,അല്പം നീണ്ട് പോയില്ലേ എന്നൊരു സംശയം മാത്രം

    ReplyDelete
  4. പദങ്ങൾ നന്നായി കൂട്ടിയിണക്കിയ കവിത നന്നായിരിക്കുന്നു.

    ReplyDelete